Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ റൂട്ടില്‍ ഇടക്കിടെ ബസ് സമരം: വലഞ്ഞ് യാത്രക്കാര്‍. വ്യാപക പ്രതിഷേധം. മൂന്നു പേര്‍ക്കെതിരെ കേസ്. ഓടാന്‍ വിസമ്മതിച്ച ബസ്സുകള്‍ക്കെതിരെ പോലീസ് നടപടി.

മയ്യില്‍ റൂട്ടില്‍ ഇടക്കിടെ ബസ് സമരം: വലഞ്ഞ് യാത്രക്കാര്‍. വ്യാപക പ്രതിഷേധം. മൂന്നു പേര്‍ക്കെതിരെ കേസ്. ഓടാന്‍ വിസമ്മതിച്ച ബസ്സുകള്‍ക്കെതിരെ പോലീസ് നടപടി.

ഞായറാഴ്ച അര്‍ധരാത്രി പ്രഖ്യാപിച്ച ബസ് സമരത്തെ തുടര്‍ന്ന് വിജനമായ മയ്യില്‍ ബസ് സ്റ്റാന്‍ഡ്.
മയ്യില്‍: തൊഴിലാളികളുടെ മാത്രം തീരുമാനത്തില്‍ മയ്യില്‍ റൂട്ടില്‍ ഇടക്കിടെ  നടത്തുന്ന മിന്നല്‍ പണിമുടക്കിനെതിരെ വ്യാപക പ്രതിഷേധം. പണിമുടക്ക് നടത്തിയ ബസുകള്‍ക്കെതിരെ നിയമ നടപടിയുമായി പോലീസെത്തിയതോടെ പണിമുടക്ക് അവസാനിപ്പിച്ച് ബസ്സുകള്‍ നിരത്തിലിറങ്ങി. കണ്ണാടിപ്പറമ്പ് - കണ്ണൂര്‍ ആസ്പത്രി റൂട്ടിലെ  നജ ബസ് ഡ്രൈവറെ മര്‍ദ്ധിച്ചതിന്  പൂല്ലൂപ്പിയിലെ മൂന്നുപേര്‍ക്കെതിരെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി. സഞ്ജയ്കുമാര്‍ കേസെടുത്തു. കൂടാതെ നിസ്സാര കാര്യത്തിന് പൊതുവാഹനം ഓട്ടം നിര്‍ത്തിവെച്ച് പണിമുടക്കിയതിനെതിരെ പിഴയീടാക്കാനും തീരുമാനിച്ചു.

സംഭവങ്ങള്‍ നടന്നത് ഇങ്ങനെ.
ഞായറാഴ്ച് വൈകീട്ട് അഞ്ചിന് പൂല്ലൂപ്പിക്കടവില്‍ ബസ് സ്റ്റോപ്പില്‍ വെച്ച് കണ്ണാടിപ്പറമ്പ്- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന നജ ബസ് തിരിക്കുന്നതിനിടയില്‍ മൂന്ന് യുവാക്കള്‍ ഓടിയെത്തി. പാര്‍ക്കിലെത്തിയ നിരവധി പേരുടെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടത് മൂലം ബസ് ഡ്രൈവര്‍ ജസീര്‍ ഏറെ പ്രയാസപ്പെടുന്നതിനിടയാലാണിത്. ഇവിടെ നിന്ന് ബസ് തിരിക്കാനനുവദിക്കില്ലെന്നറിയിച്ചു. തുടര്‍ന്ന് ജസീറുമായി വാക് തര്‍ക്കമുണ്ടാകുകയും പ്രദേശത്തെ നിഷാദ്,ഷംനാസ്, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് നജ ബസ് ഓട്ടം നിര്‍ത്തിവെക്കുകയും രാത്രി പത്തോടെ ബസ് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പണിടുക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെ മിന്നല്‍ പണിമുടക്കിനെകുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും തിങ്കളാഴ്ച രാവിലെ മുതല്‍ കണ്ണാടിപ്പറമ്പ്- കാട്ടാമ്പള്ളി- പുതിയതെരു, മയ്യില്‍- കാട്ടാമ്പള്ളി - പുതിയതെരു റൂട്ടുകളിലെ ബ്‌സ്സോട്ടം നിലക്കുകയും ചെയ്തു.

വ്യാപക പ്രതിഷേധത്തിനിടെ കടുത്ത നടപടി

നിരവധി യാത്രക്കാരാണ് ബസ്സോടാത്തതില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രയാസത്തിലായത്. നിരവധി പേര്‍ യാത്രയുപേക്ഷിച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു. അധ്യാപക പരിശീലനം, മഞ്ഞപ്പിത്ത രോഗ ബാധിത പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സേവനം, പ്രേരക് മാരുടെ യോഗം, മറ്റു കൂലി വേലക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഏറെ പ്രയാസത്തിലായത്. മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ക്കെതിരെ പോലീസ് നടപടി തുടര്‍ന്നതോടെയാണ് ഉച്ചയോടെ പണിമുടക്ക് പൂര്‍ണമായും അവസാനിപ്പിച്ചത്. ഡ്രൈവറെ മര്‍ദ്ധിച്ച പൂല്ലൂപ്പിയിലെ നിഷാദ്, ഷംനാസ്, അര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനം


മയ്യില്‍ - പുതിയതെരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ നിസ്സാര കാര്യങ്ങള്‍ക്ക് പണിമുടക്ക് നടത്തിയാല്‍ പെര്‍മിറ്റ് റദ്ധാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനം നടപ്പിലാക്കാന്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവര്‍ ധാരണയായിട്ടുണ്ട്. ഡ്രൈവറെ മര്‍ദ്ധിച്ചവര്‍ക്കെതിരെ  അല്‍പ്പസമയത്തിനകം നടപടി സ്വീകരിച്ചിരുന്നു. 

      പി.സി. സഞ്ജയ്കുമാര്‍, ഇന്‍സ്‌പെക്ടര്‍, മയ്യില്‍.

ഡോ.ഒ.സി.ലേഖ

പരിശീലനത്തിന് എത്താന്‍ വൈകി

രണ്ടാം ഘട്ടം അവധിക്കാല അധ്യാപക പരിശീലനത്തിന് എത്തുന്നതില്‍ ബസ് പണിമുടക്ക് മൂലം വൈകിയാണെത്തിയത്. മയ്യില്‍ റൂട്ടിലെ ഇടക്കിടെയുള്ള ബസ് പണിമുടക്ക് അവസാനിപ്പിക്കണം.
ഡോ.ഒ.സി.ലേഖ.
അധ്യാപിക, പഴശ്ശി എല്‍.പി. സ്‌കൂള്‍.

സി.കെ. സുജാത
മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശത്തെ സേവനം മുടങ്ങി

മയ്യില്‍ പഞ്ചായത്തിലെ വള്ളിയോട്ട്, നിരത്തുപാലം പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമായി.
സി.കെ. സുജാത
ആശാ വര്‍ക്കര്‍. മയ്യില്‍.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്