കുറ്റിയാട്ടൂര്‍: വൈശാഖോത്സവത്തിന്റെ നാള്‍ കുറിക്കുന്ന പ്രക്കൂഴ ചടങ്ങുകള്‍ കഴിഞ്ഞതോടെ കുറ്റിയാട്ടൂര്‍ പാതിരിയാട് മഠത്തില്‍ നെയ്യമൃത് സംഘം വ്രതം തുടങ്ങി. മൂത്ത നമ്പ്യാര്‍ വി.സി. വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യെഴുന്നള്ളത്തിനായി പാരമ്പര്യ വ്രതനിഷ്ഠകള്‍ തുടങ്ങിയത്. ഗൃഹങ്ങളില്‍ കഴിയുന്ന വ്രതക്കാര്‍ 25 മുതല്‍ പരമ്പരാഗത തറവാടുകളില്‍ തങ്ങി വേറെവെപ്പ് തുടങ്ങും. ജൂണ്‍ ഒന്നിന് കുറ്റിയാട്ടൂരില്‍ പാതിരിയാട് മഠത്തില്‍ കയറല്‍ ചടങ്ങ് നടത്തും. തുടര്‍ന്ന് തന്ത്രിയുടെ കീഴില്‍ അഞ്ച് ദിവസങ്ങളില്‍ കഠിന വ്രതവും നിഴലില്‍കൂടലും ഉണ്ടാകും. തുടര്‍ന്ന് ഓംകാരം മുഴക്കി കാല്‍നടയായാണ് സംഘം കൊട്ടിയൂരിലേക്ക് നെയ്യെഴുന്നള്ളത്ത് നടത്തുക.
Post a Comment