ചെങ്ങളായി : ജീവിത സായാഹ്നത്തിൽ വയോജനങ്ങൾക് കൂടിചേരുന്നതിനും വിനോദത്തിനും സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങളായി ഗ്രാമ പഞ്ചായത്തിന്റെ കീഴിലെ വയോജന വിശ്രമകേന്ദ്രത്തിൽ നടപ്പിലാക്കുന്ന സ്നേഹ തീരം പദ്ധതി ചുഴലിയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ശോഭന ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി രജിത പി വി, ശ്രീ എം എം പ്രാജോഷ്, എ ജനാർദ്ദനൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം വേലായുധൻ, രാധാകൃഷ്ണൻ കോമത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഡോ :പ്രജിന പി വി സ്വാഗതവും മോണിറ്ററിങ് കമ്മിറ്റി കൺവീനർ എ ഗോപാലൻ നന്ദിയും പറഞ്ഞു.
Post a Comment