Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു, രൂപപ്പെട്ടത് വന്‍ കുഴി

കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു, രൂപപ്പെട്ടത് വന്‍ കുഴി

കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ദേശീയപാത സര്‍വീസ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്