മയ്യിൽ : സിപിഐ(എം) നേതാവായിരുന്ന കൊടുവള്ളി ബാലന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കടൂർ ബ്രാഞ്ച് സംഘടിപ്പിക്കുന്ന അനുസ്മരണവും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. വൈകിട്ട് 6ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന കൺവീനറുമായ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയ സമിതിയുടെ വേനൽതുമ്പികൾ അരങ്ങേറും. കലാജാഥ കടൂറിൽ സമാപിക്കും. ബാലോത്സവവും നടക്കും.
Post a Comment