അധ്യാപക പരിശീലനം വെള്ളിയാഴ്ച സമാപിക്കും.
മയ്യിൽ: പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ, തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട o അവധിക്കാല അധ്യാപക പരിശീലനം വെള്ളിയാഴ്ച സമാപിക്കും. മാറിയ പാഠപുസ്തകം, ഉൾച്ചേർന്ന വിദ്യാലയംലഹരി വിരുദ്ധ വിദ്യാലയം, തൊഴിലധിഷ്ഠിത വിദ്യാലയം തുടങ്ങിയ പത്തോളം മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ഒന്നു മുതൽ പത്ത് വരെ ക്ളാസുകളിലുള്ളവർക്കാണ് പരിശീലനo നൽകിയത്. ഇതുവരെ പങ്കെടുക്കാത്തവർക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകാൻ ആലോചന നടക്കുന്നുണ്ട്.
Post a Comment