കൊളച്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊളച്ചേരി കൃഷിഭവന് മുമ്പിൽ കർഷക മാർച്ചും ധർണയും സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന് ധർണാസമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെകർഷകരുടെ പ്രശ്നപരിഹാരത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി ലോക ബാങ്ക് നൽകിയ 2675 കോടിയുറുപ്പിക വകമാറ്റി ചെലവഴിച്ചതിനെതിരെയും
കേരളത്തിലെ കേര കർഷകരെ സഹായിക്കുന്നതിന് വേണ്ടി ലോകബാങ്ക് നൽകിയ 139 കോടി രൂപയും വക മാറ്റി ചെലവഴിച്ച് കേരളത്തിലെ കാർഷിക മേഖലയെ മുച്ചൂടും നശിപ്പിച്ച് മുന്നോട്ടു പോകുന്ന പിണറായി വിജയൻ ഗവർമെന്റ് കേരളത്തിലെ കർഷകരുടെ കണ്ണുനീരിന് മുമ്പിൽ അടിയറവ് പറയേണ്ടി വരുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ധർണ്ണക്കു ആശംസ അർപ്പിച്ചു കൊണ്ട് INC ചേലേരി മണ്ഡലം പ്രസിഡണ്ട് കെ. മുരളി മാസ്റ്റർ, INC കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് TP സുമേഷ്, പി.കെ.പ്രഭാകരൻ മാസ്റ്റർ, ടി. കൃഷ്ണൻ, സി.വിജയൻ മാസ്റ്റർ, കെ.വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment