 |
| വ്യോമയാന ഡയറക്ടർ ജോയന്ത ചക്രബർത്തിയെ കിയാൽ അധികൃതർ സ്വീകരിച്ചു |
വർഷങ്ങളായി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനിയുടെ വിമാനം പറന്നുവരാൻ ആവശ്യമായ പോയിൻ്റ് ഓഫ് കോൾ പദവിക്ക് വേണ്ടി സംസ്ഥാന സർക്കാരും മറ്റു വിവിധ സംഘടനകളും ശക്തമായ ആവശ്യം ഉന്നയിച്ച സാഹചര്യത്തിൽ വ്യോമയാന ഡയറക്ടർ ജോയന്ത ചക്രബർത്തി യുടെ സന്ദർശനം കണ്ണൂരിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് വ്യോമയാന ഡയറക്ടർജോയന്ത ചക്രബർത്തിയാണു വിമാന ത്താവളത്തിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയത്. ടെർമിനലും കാർഗോ കോംപ്ലക്‌സും ഉൾപ്പെടെ വിമാനത്താവളവും പരിസരവും വിശദമായി പരിശോധിച്ച അദ്ദേഹം വിമാന സർവീസുകൾ, ആഭ്യന്തര, വിദേശ യാത്രക്കാരുടെ എണ്ണത്തിലെ വർധന തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് കേരളത്തിലെ എംപിമാർക്ക് കേന്ദ്രം നൽകിയ മറുപടിയിൽ കണ്ണൂരിൽ പോയിൻറ് കോൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. ആസിയാൻ രാജ്യങ്ങൾക്കിടയിലെ വ്യോമയാന സർവീസുമായി ബന്ധപ്പെട്ട നയം ഒറ്റത്തവണത്തേക്കുള്ളതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 18 കേന്ദ്രങ്ങളെ നേരത്തേതന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റുവിമാനത്താവളങ്ങളൊന്നും ഉൾപ്പെടുത്താൻ ആലോചന ഇല്ലെന്ന് പല അവസരങ്ങളിലും കേന്ദ്രം അറിയിച്ചിരുന്നു.
ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കു സര്‍വിസ് നടത്തുന്ന അവിടത്തെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വേയ്‌സ്, സഊദി എയര്‍വേയ്‌സ്, സിംഗപ്പൂര്‍ വിമാനക്കമ്പനിയായ ടൈഗര്‍, മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ എന്നിവയെല്ലാം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു തടസം.
എന്നാല്‍ കണ്ണൂർ വിമാനത്താവളത്തി ന്റെ പ്രധാന്യവും വളർച്ചയും 'സാധ്യതകളും വിശദമാക്കുന്ന അവതരണം കിയാൽ അധികൃ തർ അദ്ദേഹത്തിനു മുന്നിൽ നടത്തി. വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ ജോയന്ത ചക്രബർത്തി പൂർണ തൃപ്തി അറിയിച്ചു. കണ്ണൂർ വിമാനത്താ വളത്തെ മലബാറിന്റെ എയർ കാർഗോ ഹബ്ബായി മാറ്റാൻ സാധിക്കുമെന്നു ചൂണ്ടിക്കാട്ടി.
59,000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള പുതിയ കാർഗോ ടെർമിനലിന്റെ പ്രവർത്തന ഉദ്ഘാടനത്തിനു മന്ത്രിയെ ക്ഷണിച്ച്, തീയതി കാത്തിരിക്കുകയാണ് എന്ന് കിയാൽ അധികൃതർ പറഞ്ഞു. ഒന്നര വർഷം മുൻപു വി.വിജയ്‌സായ് റെഡ്‌ഡി ചെയർമാനായ വ്യോമയാന പാർലമെന്ററി സ്ഥിരം സമിതിയും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ പൂർണ തൃപ്തി അറിയിക്കുകയും സർവീസുകൾ വർധിപ്പിക്കാനുള്ള നിർദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. ജോയന്ത ചക്രബർത്തിയെ കണ്ണൂർ വിമാനത്താവളത്തിൽ കിയാൽ മാനേജിങ് ഡയറക്‌ടർ സി.ദിനേശ് കുമാർ, എയർപോർ ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജോയിന്റ്റ് ജനറൽ മാനേജർ ജി.പ്രദ് പ് കുമാർ, കിയാൽ സിഒഒ അശ്വനി കുമാർ തുടങ്ങിയവർ സ്വീകരിച്ചു.
Post a Comment