മയ്യില്‍: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം( ഡയറ്റ്) പ്രിന്‍സിപ്പല്‍ വി.വി.പ്രേമരാജന്‍ 31-ന് വിരമിക്കും. സംസ്ഥാനത്തെ വിവിധ ഡയറ്റുകളില്‍ ലക്ചറര്‍,സീനിയര്‍ ലക്ചറര്‍, പ്രിന്‍സിപ്പല്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേരത്തേ സര്‍വശിക്ഷ അഭിയാന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസറായിരുന്നു. പ്രാദേശിക പഠന കേന്ദ്രം എന്ന ആശയം നടപ്പിലാക്കി പിന്നീട് പഠന വീടുകളാക്കി ഉയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഹോം ലാബ്, കൈവല്യം, ചാതുര്യം എന്നീ പദ്ധതികള്‍ നടപ്പിലാക്കി.അധ്യാപകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എന്‍ക്വയര്‍ എന്ന പദ്ധതിയും ഇദ്ധേഹം നടപ്പാക്കിയിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തക രചനാ സിമിതിയംഗമാണ്. സീമാറ്റ്, എസ്.ഐ.ഇ.ടി, എസ്.എസ്.കെ. തുടങ്ങിയവയുടെ റിസോഴ്‌സ് പേഴസ്ണായിരുന്നു. മുകുളം, സ്‌മൈല്‍ പദ്ധതിയുമായി പ്രവര്‍ത്തിച്ചു വരികയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യസ സമിതിയംഗമാണ്. കടൂരിലാണ് വീട്. ഭാര്യ: മിനി(കടൂര്‍) മക്കള്‍: ഐശ്വര്യ, അഭിനവ്.
Post a Comment