![]() |
കൊളച്ചേരി സബ് ട്രഷറിക്ക് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിത്തിന്റെ ശിലാസ്ഥാപനകര്‍മം മന്ത്രി കെ.എന്‍. ബാലഗോപാലന്‍ നിര്‍വഹിക്കുന്നു. |
കൊളച്ചേരി: ദീര്‍ഘകാലമായി വാടകകെട്ടിത്തില്‍ പ്രവര്‍ത്തിക്കുന്ന കൊളച്ചേരി സബ് ട്രഷറിക്ക് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കമ്പില്‍ പഞ്ചായത്ത് ടാക്‌സി സ്റ്റാന്‍ഡിനു സമീപം മന്ത്രി കെ.എന്‍. ബാലഗോപാലന്‍ ചടങ്ങ് നിര്‍വഹിച്ചു. എം.വി.ഗോവിന്ദന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്‌നകുമാരി, കെ.പി.അബ്ദുള്‍ മജീദ്, പി.കെ.പ്രമീള, എം.വി.അജിത, പി.പി. റെജി, കെ.രമേശന്‍, എല്‍. നിസാര്‍, ശ്രീധരന്‍ സംഘമിത്ര, കെ.വി.ഗോപിനാഥന്‍, കെ.എം.ശിവദാസന്‍, ഇ.പി.ഗോപാലകൃഷ്ണന്‍, കെ.പി.ഗിരീഷ്‌കുമാര്‍, ഇ.മുകുന്ദന്‍, കെ.വി.മഹേഷ്, കെ.പി.പ്രഭാകരന്‍, കെ.എന്‍.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment