Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ സർവകലാശാല ക്യാമ്പസിൽ കുട്ടി ഗവേഷക സംഗമം തുടങ്ങി

കണ്ണൂർ സർവകലാശാല ക്യാമ്പസിൽ കുട്ടി ഗവേഷക സംഗമം തുടങ്ങി

പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ, കുസാറ്റ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന കുട്ടി ഗവേഷകരുടെ സംഗമം കുസാറ്റ് ഡയരക്ടർ എ.യു. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

മാങ്ങാട്ടുപറമ്പ്: ഏറെ മോഹങ്ങളുമായി കഴിയവേ റോഡിൽ പൊലിയുന്ന യുവത്വങ്ങൾ ഇനിയുണ്ടാകാത്ത കാലത്തെ കുറിച്ചുള്ള ഗവേഷണ പഠനവുമായാണ് മയ്യിലിൽ നിന്നെത്തിയ വി.വി. ശ്രീലയ, കെ. തേജസ്വിനി, കെ. അങ്കിത്ത്, പി.വി. ഉത്രാരാജ് എന്നീ കുട്ടി ഗവേഷകർ സർവകലാശാല ക്യാമ്പസിലെത്തിയത്. സമാനമായ സാമൂഹിക വിഷയങ്ങളാണ് ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നുള്ള 45 പെ പ്രാജക്ടുകളാണ് കുട്ടിഗവേഷക സംഘം രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കുക.സ്ട്രീം എസ്. ക്യൂബ്ജില്ലാതലകുട്ടിഗവേഷകസംഗമം 2025 എന്ന പേരിലുള്ള പരിപാടി സർവകലാശാല മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ കുസാറ്റ് ഡയരക്ടർ ഡോ.എ.യു. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.പി. ഷിജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം കണ്ണൂർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുടെ നേതൃത്വത്തിലാണ് സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ അവതരണം  സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് അവതരണത്തിൻ്റെ ഭാഗമാകുന്നത്. സ്ട്രീം അക്കാദമിക് പ്രോജക്ടുകൾ തയാറാക്കുന്നതിന് സവിശേഷമായ രീതിയാണ് കുട്ടികളും അധ്യാപകരും പിൻതുടർന്നത്. കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ സാമൂഹിക വിഷയമായി ഉയർത്തി കൊണ്ടുവരുന്ന ഒരു രീതിയിലൂടെ പരമ്പരാഗതമായ പഠനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് കുട്ടികൾക്ക് ലഭിച്ചത്. കുട്ടികൾക്ക് ഗവേഷണത്തിൽ ഉൾപ്പെടെ ദിശാബോധം നല്കുന്നതിന് വിവിധ ഘട്ടങ്ങളിൽ കൊച്ചി സർവ്വകലാശാലയുടെ ശാസ്ത്ര സാമൂഹിക പഠനകേന്ദ്രത്തിൽ പല ഘട്ടങ്ങളായി അധ്യാപകരുടെ നേതൃത്വത്തിൽശിപ്പശാലകൾ നടത്തിയാണ് സ്ട്രീം തനത് പ്രോജക്ടിൻ്റെ രീതിശാസ്ത്രം വികസിപ്പിച്ചത്. ഒരു ഉപജില്ലയിൽ നിന്നും മൂന്ന് പ്രോജക്ടുകളാണുള്ളത്. വിവിധ വിദ്യാലയങ്ങളിലെ 30 കുട്ടികൾ അധ്യാപകരായ ഗൈഡുകൾ എന്നിവർ അടങ്ങിയ സംഘമാണ് പ്രോജകട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ബി.ആർ.സി അടിസ്ഥാനത്തിൽ വികസിപ്പിച്ച പ്രോജക്ടുകൾ  ഓരോ പ്രോജക്ടുകളും പൂർത്തിയാക്കുന്നതിന് വിവിധ പങ്കാളിത്ത സ്ഥാപനങ്ങളുടെ സഹായവും തേടിയിരുന്നു. സർവകലാശാലകൾ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജ് റിസർച്ച് സെൻ്ററുകൾ, വിവിധ സർക്കാർ വകുപ്പുൾ എന്നിവയുമായി ചേർന്ന് കൊണ്ടാണ് കുട്ടികൾ പ്രോജക്ട് പ്രവർത്തനങ്ങൾ നടത്തിയത്. ഗവേഷണത്തിൻ്റെ ഭാഗമായുള്ള പഠനയാത്രകൾ ഉൾപ്പെടെ അധ്യാപകരും കുട്ടികളും ചേർന്ന് സംഘടിപ്പിച്ചിരുന്നു. ലോകത്ത് ഏറെ ചർച്ച ചെയ്യുന്ന സ്റ്റെം പഠനത്തിൻ്റെ രീതിശാസ്ത്രം അനുസരിച്ചാണ് പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കിയത്. ജില്ലാതല അവതരണത്തിന് മുൻപ് ബ്ലോക്ക് തല അവതരണവും സംഘടിപ്പിച്ചിരുന്നു. സ്ഥാപനങ്ങൾ അവരുടെ പദ്ധതി

കുട്ടികൾ നടത്തിയ പ്രോജക്ടിൻ്റെ പ്രാധാന്യത്തെ പഠന പ്രവർത്തനം എന്ന നിലയിൽ സൂക്ഷമമായി വിലയിരുത്തുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ സമാന്തര പഠനവും നടത്തിയിരുന്നു. പഠനത്തിൻ്റെ ഭാഗമായി അധ്യാപകർ പ്രബന്ധവും തയാറാക്കിയിട്ടുണ്ട്. ഒന്നാം ദിവസം ഈ പ്രബന്ധങ്ങളുടെ അവതരണവും നടക്കും. വിവിധ സെഷനുകളിലായി ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ദ്ധർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പങ്കെടുക്കും. അവതരണത്തിൻ്റെ ഭാഗമായി പാനൽ ചർച്ചകൾ, തുറന്ന സംവാദം നടക്കും. കുട്ടി ഗവേഷക സംഗമത്തിൻ്റെ ഭാഗമായുള്ള മറ്റൊരു സവിശേഷത അവതരണത്തിൻ്റെ വ്യത്യസ്തതയാണ് കേരളാ സയൻസ് സ്ലാം മാതൃകയാണ് ഇവിടെ സ്വീകരിക്കുന്നത്. അവതരണത്തിന് വേണ്ടി മറ്റൊരു മാധ്യമത്തെ ആശ്രയിക്കാതെ ചെയ്ത പ്രവർത്തനങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ സർഗാത്മകമായി അവതരിപ്പിക്കുന്ന രീതിയാണ് ഇത്. ഇതുവഴി ഒട്ടും വിരസതയില്ലാതെ കുട്ടികൾക്ക് ആശയത്തെ  ആവിഷ്കരിക്കാൻ കഴിയും. സമഗ്ര ശിക്ഷ സ്റ്റേറ്റ്  പ്രോഗ്രാം ഓഫീസർ ബി. ഷാജി, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.പി.കെ. സബിത്ത്, കുസാറ്റ് ഡയരക്ടർ പി.ഷൈജു, ഡോ.ആർ.കെ. സുനിൽ , പ്രൊഫ. ശ്രീകാന്ത്, ഡോ. സ്വരൺ  എന്നിവർ സംസാരിച്ചു. അക്കാദമിക സെഷനുകൾക്ക് ഡോ.കെ. രമേശൻ കടൂർ, ഗവേഷകൻ പി.ശ്രീ ബിൻ, കെ.പി. പ്രദീപൻ, കൃഷ്ണൻ കുറിയ എന്നിവർ നേതൃത്വം നൽകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്