കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സമഗ്ര ശിക്ഷ കേരളവും ചേർന്നുകൊണ്ടുള്ള സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയിൽ ഇനി നിങ്ങൾക്കും ഒരു ലിറ്റിൽ എക്സ്പെർട് ആകാനവസരം.
7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന താല്പര്യം ഉള്ള കൂട്ടുകാർക്ക് ലിറ്റിൽ എക്സ്പെർട് ഇന്റേർൺഷിപ് പ്രോഗ്രാമ്മിൽ പങ്കെടുക്കാവുന്നതാണ്. ഇലക്ട്രോണിക്സ് , റേ, റോബോടിക്സ് ,ത്രീ ഡി പ്രിന്റിങ്ങ്, വെർച്വൽ റിയാലിറ്റി തുടങ്ങി നിരവധി സെഷനുകളാണ് ഇന്റേൺ ഷിപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുക. വിദ്യാർഥികൾക്ക് ഒരു സ്ട്രീം അംബാസഡർ ആവാനുള്ള അവസരം കൂടിയാണ് ഇത്. സ്ട്രീം ലാബുകൾ ആക്സെസ് ചെയ്യാനും, സ്ട്രീമുമായി ബന്ധപ്പെട്ട് കൂട്ടുകാർക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകാനുംഇതിലൂടെ സാധിക്കും. ആകെ 40 പേർക്കാണ് ഈ പ്രോഗ്രാമിൽ അവസരം ലഭിക്കുക. താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് നിങ്ങളുടെ വിദ്യാലയത്തിലെ സ്ട്രീമിന്റെ ചുമതലയുള്ള അദ്ധ്യാപകരുമായി ബന്ധപ്പെടണം.
എം. കെ.ഹരിദാസൻ മാസ്റ്റർ .
Post a Comment