മയ്യില്‍: മതിയായ ഓവുചാലില്ലാത്തതിനാല്‍ ബാവുപ്പറമ്പ്- മുല്ലക്കൊടി- മയ്യില്‍ പ്രധാന റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് തകര്‍ന്നു. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. റോഡ് തകര്‍ന്നതോടെ കാല്‍നട പോലു ദുഷ്‌കരമായിരിക്കയായ ഇവിടെ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. തകര്‍ന്ന റോഡില്‍ വെച്ച് കണ്ടക്കൈ ഗുഹാറോഡിലേക്ക് തിരിഞ്ഞു പോകേണ്ട വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. വേനല്‍ മഴയില്‍ തന്നെ റോഡ് തകര്‍ച്ച രൂക്ഷംമായ സാഹചര്യത്തില്‍ കാലവര്‍ഷത്തോടെ ഇവിടെ കടുത്ത വെല്ലുവിളിയുണ്ടാകാനിടയുണ്ടെന്നാണ് സമീപത്തെ വ്യാപാരികളും പറയുന്നത്.
റോഡ് നവീകരണം ഉടന്‍ വേണം, വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ കൂടതലുള്ള റോഡാണിത്. മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണ്.
Post a Comment