Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അറിയിപ്പുകൾ

അറിയിപ്പുകൾ

അഴീക്കോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി മുടങ്ങും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ വി ടവറുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മെയ് 20, 21, 22, 25, 26 എന്നീ തീയതികളിൽ രാവിലെ 8.30 മുതൽ വൈകീട്ട് മണി വരെ അഴീക്കോട് 110 കെ വി സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി ലൈൻ മെയിന്റെനൻസ്‌ സബ്ഡിവിഷൻ, മൈലാട്ടി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കൂത്തുപറമ്പ റിങ്ങ് റോഡിൽ പുറക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള ഭാഗത്ത് ടാറിംഗ്  

നടക്കുന്നതിനാൽ മെയ് 18 മുതല്‍ 22 വരെ ഇതു വഴി ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മട്ടന്നൂരില്‍ നിന്നു കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും, കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പ് വഴി മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂത്തുപറമ്പ് ടൗണ്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ലാബിലേക്ക് മഫിള്‍ ഫര്‍നസ് വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 30 ന് ഉച്ചക്ക് 12.30

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്