Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഫോക്കറോവോ - പോസ്റ്റർ പ്രകാശനം ചെയ്തു

ഫോക്കറോവോ - പോസ്റ്റർ പ്രകാശനം ചെയ്തു

ആർട്ട്സ്പ്പിയർ ചാരിറ്റബിൾ സൊസൈറ്റി, സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച കലാ കൂട്ടായ്മയായ ഫോക്ക് കാറ്റ്സ് മീഡിയയുടെ ഫോക്കറോവോ മെഗാ മ്യൂസിക്കൽ ഫ്യൂഷൻ്റെ പോസ്റ്റർ പ്രകാശനം കേരള ഫോക്ക് ലോർ അക്കാദമി സെക്രട്ടറി ശ്രീ എ വി അജയകുമാർ നിർവഹിച്ചു.

ചെണ്ടമേളവും, പുല്ലാംങ്കുഴലും, പാട്ടുകളും ചേർന്ന് കൊണ്ടുള്ള കലാവതരണമാണ് ഫോക് കാറ്റ്സ് മീഡിയ വേദിയിൽ എത്തിക്കുന്നത്. പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രണവ് സി പി, ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവ് ശരത് മയ്യിൽ, ഫ്ലൂട്ടിസ്റ്റ് അഭിജിത്ത് കണ്ണൂർ, ശ്രീരാഗ് തച്ചൻ തുടങ്ങി പ്രശസ്ത കലാകാരന്മാരാണ് മെഗാ മ്യൂസിക്കൽ ഫ്യൂഷനിൽ അണി നിരക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്