ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2025- 26 വർഷത്തേക്കുള്ള അംഗത്വ പ്രവർത്തനം ആരംഭിച്ചു. മേഖലതല അംഗത്വ ക്യാമ്പയിൻ മയ്യിൽ മേഖലയിലെ മയ്യിൽ യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധമുള്ളവരെ അംഗത്വ പ്രവർത്തനത്തിൽ പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം. മയ്യിൽ യൂണിറ്റിൽ നടന്ന മേഖലതല അംഗത്വ പ്രവർത്തന ഉദ്ഘാടനം യൂറിക്ക സബ്ബ് എഡിറ്റർ Dr. രമേശൻ കടൂർ നിർവ്വഹിച്ചു. മയ്യിൽ യൂനിറ്റ് സെക്രട്ടറി പി.കെ.പ്രഭാകരൻ, മുൻ ജില്ലാ കമ്മറ്റി അംഗം കെ.കെ ശ്രീധരൻ മാസ്റ്റർ, കെ.ശ്രീധരൻ മാസ്റ്റർ, മുൻസംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഗോപാലകൃഷ്ണൻ, സി.ദാമോദരൻ, സി. ഡി.എസ് ചെയർപേഴ്സൺ വി. പി രതി,കെ. മോഹനൻ, സി.കെ.സരദേവി ടീച്ചർ എന്നിവർക്ക് അംഗത്വം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല സെക്രട്ടറി കെ.കെ. കൃഷ്ണൻ, മയ്യിൽ യൂനിറ്റ് പ്രസിഡണ്ട് കെ.കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. മെയ് 31 പൂർത്തിയാക്കുന്ന ക്യാമ്പയിനിൽ അധ്യാപകർ, വിദ്യാർത്ഥികൾ ഗവേഷക വിദ്യാർഥികൾ, അക്കാദമിക സ്ഥാപനങ്ങളിലെ വിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങിയവർ അംഗത്വം പുതുക്കുകയും പുതുതായി ചേരുകയും ചെയ്യും. വയോജന പരിപാലനം ശാസ്ത്രം സമൂഹം എന്ന ഏറ്റവും പുതിയ പുസ്തകം സോവനീർ രൂപത്തിൽ അംഗങ്ങളിൽ പ്രചരിപ്പിക്കും.
Post a Comment