മയ്യില്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പത്താംതരത്തില്‍ പരീക്ഷയെഴുതി മുഴുവന്‍ വിദ്യാര്‍ഥികളും ജയിച്ച വിദ്യാലയമെന്ന നേട്ടം മയ്യിലിന്. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് 621 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇതില്‍ 136 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാലയമാണിത്.പഠന പ്രവര്‍ത്തനങ്ങളും പി.ടി.എ.യുടെ നേതൃത്വത്തിലുള്ള അധികപിന്തുണാ പ്രവര്‍ത്തനങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്ന് അധ്യാപകര്‍ പറഞ്ഞു.
Post a Comment