പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരള എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന അധ്യാപക പരിശീലനം 13 മുതല്‍
മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരള എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന അധ്യാപക പരിശീലനം 13 മുതല്‍ നടക്കും. മാറിയ പാഠപുസ്തകം, ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, കലാ, കായിക വിദ്യാഭ്യാസം എന്നിവയിലൂന്നിയാണ് അഞ്ച് ദിവസങ്ങളിലായി പരിശീലനം നടക്കുക. ഒന്നു മുതല്‍ പത്ത വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കാണിത്. സംസ്ഥാന തലത്തില്‍ വികസിപ്പിച്ച മൊഡ്യൂളുകള്‍ അടിസ്ഥാനപ്പെടുത്തി ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചിരുന്നു. തളിപ്പറമ്പ് സൗത്ത് ഉപജില്ലയില്‍ രണ്ട് ബാച്ചുകളിലായാണ് പരിശീലനം നടത്തുക. ഹൈസ്‌കൂള്‍ വിഭാഗം,മലയാളം ഗണിതം, സാമൂഹ്യശാസ്ത്രം, മയ്യില്‍ ഗവ. ഹൈസ്‌കൂളിലും സംസ്‌കൃതം, കലാ-കായിക വിദ്യാഭ്യാസം എന്നിവ തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളിലും നടത്തും. യു.പി.വിഭാഗത്തില്‍ ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവ മയ്യില്‍ ഗവ.ഹൈസ്‌കൂളിലും അറബിക് എടയന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, സംസ്‌കൃതം കല്ല്യാശ്ശേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും. എല്‍.പി.വിഭാഗം ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ പരിശീലനം മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തും.
Post a Comment