മയ്യില്‍:അവിസ്മരണീയമാകേണ്ട സദസ്സിനെ അലങ്കോലമാക്കുന്ന ലഹരിക്കടമിയായ യുവാവിനെ കയറില്‍ കുരുക്കി വേദിയിലെത്തിച്ച് കുറ്റവിചാരണ നടത്തി യമപുരിയിലേക്കയക്കുന്ന 'കാലന്‍'. തുടര്‍ന്ന് കലയും കായികവും സാഹിത്യവുമാകണം ജീവിതലഹരി എന്ന ആഹ്വാനവും. അഥീന നാടക നാട്ടറിവ് വീട് ഒരുക്കിയ 'കാലനും കഞ്ചനും' എന്ന നാട്ടുമൊഴി നാടന്‍പാട്ട് മേളയാണ് സഹൃദയര്‍ക്ക് ചിരിയും ചിന്തയും ഉണര്‍ത്തുന്ന ബോധവത്കരണമാകുന്നത്. ലഹരിക്കടിമപ്പെട്ട യുവാവിന്റെ പ്രതീകമായാണ് കഞ്ചന്‍ എന്ന കഥാപാത്രം ദേികളിലെത്തുന്നത്. നാടന്‍പാട്ടു സമീതികളുടെ പാട്ടരങ്ങുകളുടെ പതിവു രീതികളില്‍ നിന്നും വേറിട്ട വേദിയാക്കാകുയാണ് അഥീന സംഘം. ഉത്സവഛായയുള്ള ദൃശ്യാവിഷ്‌കാരങ്ങളോടൊപ്പം കാഴ്ചക്കാരന്റെ ഉള്ളലിയിക്കുന്ന സ്‌നേദശങ്ങളും പകരുകയാണിവിടെ. ഹരിതകര്‍മ സേനക്ക് ആദരമര്‍പ്പിക്കുന്ന കാക്കമ്മ, വയോജന സംരക്ഷണത്തെ ഓര്‍മിപ്പിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും മാതൃസ്‌നേഹത്തെ വിവരിക്കുന്ന പരുന്തമ്മ തുടങ്ങി ഇരുപതിലധികം ദൃശ്യാവിഷ്‌കാരങ്ങളുമുണ്ട്. കാലനും കഞ്ചനെയും വരച്ചത് മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ പട്ടാന്നൂരാണ്. ശരത്കൃഷ്ണയാണ് സംഗീതം നിര്‍വഹിച്ചത്. റംഷി പട്ടുവം, ശ്രീജിത്ത് ഇരിണാവ്, ശ്രീത്തുശ്രീ, പൊന്നാമ്പല, പവനാസ്, പ്രണവ് തുടങ്ങിയവരാണ് ഗാനാലാപനം. നാടകപ്രവര്‍ത്തകന്‍ ജിജു ഒറപ്പടിയാണ് രംഗഭാഷ്യം ഒരുക്കിയത്. നന്ദു ഒറപ്പടി, വിഥുന്‍വി കോറളായി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്.
Post a Comment