കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഒന്നാം വാർഡിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ കേളോത്ത് മീനാക്ഷി അമ്മയുടെ വീട്ടിൽ നാശനഷ്ടം ഉണ്ടായി.
ഇടിമിന്നലിൽ വീടിൻറെ ചുമരിനും വയറിങ്ങിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. വാർഡ് മെമ്പർ യൂസഫ് പാലക്കൽ വീട് സന്ദർശിച്ചു. വയർമാനും സന്നദ്ധ പ്രവർത്തകനുമായ സദാനന്ദൻ വാരക്കണ്ടി താൽക്കാലികമായി വീട്ടിലേക്ക് വെളിച്ചത്തിന് സംവിധാനം ഒരുക്കി കൊടുത്തു.
Post a Comment