മയ്യില്‍: വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതിയെ മര്‍ദ്ധിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കൂത്തുപറമ്പിലെ റസിയയുടെ പരാതിയിലാണ് ചെമ്പിലോട് ചാലയിലെ വട്ടക്കണ്ടി ഹൗസില്‍ വി.കെ. റിയാസ്(48)നെയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആറാം മൈലിലെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. മയ്യിലെ ഹോട്ടലില്‍ തൊഴിലാളിയാണ് റിയാസ്. കഴിഞ്ഞ കുറെ മാസമായി വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തലക്കും ചെവിക്കും മര്‍ദ്ധിച്ചത്. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് റസിയ ചികിത്സയിലാണ്.
Post a Comment