നിര്‍ത്തിയിട്ട പിക്കപ്പില്‍ കാറിടിച്ച് അപകടം.
മയ്യില്‍: വീട്ടുപകരണങ്ങളുമായി പോകുന്ന നിര്‍ത്തിയിട്ട പിക്കപ്പ് വാനില്‍ കാറിടിച്ച് അപകടം. മയ്യില്‍ നിരത്തുപാലം ഇറക്കത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലാണ് നിയന്ത്രണം വിട്ട കാറിടിച്ചത്. തലശ്ശേരിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന കാറിന്റെ സ്റ്റിയറിങ്ങ് ബോക്‌സിലുണ്ടായ തകരാറാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു. നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെതാണ് പിക്കപ്പ് വാന്‍.
Post a Comment