എസ് എഫ് ഐ മുൻ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, മുൻ DYFI മുൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം, സി ഐ ടി യു മുൻ മയ്യിൽ ഏരിയ കമ്മിറ്റി അംഗം, 18 വർഷത്തോളം കയരളം മൊട്ട ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച മയ്യിൽ പഞ്ചായത്ത് കയരളം മൊട്ട സ്വദേശിയായ കെ കെ സോമൻ സി പി എം ബന്ധം ഉപേക്ഷിച്ച് ബി ജെ പി അംഗത്വം സ്വീകരിച്ചു .
ബി ജെ പി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത കണ്ണൂർ നോർത്ത് ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ജീ കെ കെ സോമനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു . കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ കെ വിനോദ് കുമാർ, എം ടി രമേശ്, അഡ്വ :എസ് സുരേഷ് കുമാർ ഏ പി അബ്ദുള്ള കുട്ടി, സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്, കെ രഞ്ജിത്ത്, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മിനാത്ത് തുടങ്ങി നിരവധി സംസ്ഥാന ജില്ലാ നേതാക്കളും കണ്ണൂർ നോർത്ത് ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡൻ്റുമാരും സജീവാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Post a Comment