മയ്യിൽ: എം.കെ. അനൂപ് കുമാർ എഴുതിയ അറിയപ്പെടാത്തവർ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് നടക്കും. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വൈകിട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി പ്രകാശനം നിർവഹിക്കും.
നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ പുസ്തകപരിചയം നടത്തും. കഥാകൃത്ത് ടി.പി. വേണുഗോപാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കവർ ചിത്ര പ്രകാശനം പ്രശസ്ത സിനിമാ താരം നിഖിലവിമൽ ഫേസ് ബുക്ക് പേജിലൂടെ നിർവഹിച്ചു.
Post a Comment