കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ വെള്ളുവയൽ ജൈവ ഭൂമിക ജൈവ കർഷക സമിതി, കുറ്റ്യാട്ടൂർകൃഷിഭവൻ, കൃഷിവിജ്ഞാന കേന്ദ്രം എന്നിവ ചേ ചേർന്ന് ആറ്ഏക്കറിൽ വെള്ളുവയലിൽ നടത്തിയ എള്ള് കൃഷിയുടെ വിളവെടുപ്പ് നടന്നു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്പി.പി. റജി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ കെ.ശമന അധ്യക്ഷത വഹിച്ചു. ജൈവഭൂമിക സെക്രട്ടറി കെ.വി.ഹരിദാസൻ, ഡോ: എ. പാർവ്വതി (കൃഷി വിജ്ഞാ കേന്ദ്രം പന്നിയൂർ)ജൈവകർഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. സുകുമാരന് നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു. കൃഷി ഓഫീസർ എ.കെ. സുരേഷ് ബാബു,മൈയ്യിൽ റൈസ് പ്രൊഡക്ഷൻ കമ്പനി ഡയറക്ടർ ടി.കെ. ബാലകൃഷ്ണൻ, കേരള ജൈവകർഷക സമിതി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വിശാലാക്ഷൻ , കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു
Post a Comment