Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉത്രവിളക്കുല്‍സവം: രണ്ടാം വിളക്ക് ഇന്ന്

ഉത്രവിളക്കുല്‍സവം: രണ്ടാം വിളക്ക് ഇന്ന്

കണ്ണാടിപ്പറമ്പ് ധര്‍മശാസ്താക്ഷേത്രം ഉത്രവിളക്കുല്‍സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലി

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് കാഴ്ചശീവേലി നടന്നു.  12-ന് രണ്ടാം ഉത്രവിളക്കുല്‍സവം നടക്കും.  പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം. രാവിലെ എട്ടിന് ശ്രൂഭൂതബലി. തുടര്‍ന്ന് ആനപ്പുറത്തെഴുന്നള്ളത്ത്.  നവകാഭിഷേകം.  വടക്കേകാവില്‍ കലശം.  വൈകീട്ട് നാലിന് കേളി, പഞ്ചവാദ്യം. രാത്രി എട്ടിന് അശ്വതി രണേഷ് നയിക്കുന്ന ഹാര്‍ട് ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള. പത്തിന് സേവ. തുടര്‍ന്ന് വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. ഏതിരേല്‍പ്, ചന്തം, നൃത്തം എന്നിവ നടക്കും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്