Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സ്വർണ്ണക്കപ്പ് ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

മയ്യിൽ സ്വർണ്ണക്കപ്പ് ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

മയ്യിൽ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ അണി നിരക്കുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ടൂർണ്ണമെൻ്റ് മെയ് 5ന് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണ്ണമെൻ്റ് കണ്ണൂർ സിറ്റി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാൽ  ഉദ്ഘാടനം ചെയ്യും.
28.04.2025 തിങ്കളാഴ്ച നടന്ന ടൂർണ്ണമെൻ്റ് കമ്മിറ്റി അവലോകന യോഗത്തിൽ ചെയർമാൻ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ടൂർണ്ണമെൻ്റ് കൂടുതൽ ജനകീയവും ആകർഷവുമാക്കുവാനാവശ്യമായ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു. മയ്യിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്