സഹപാഠി സംഗമം നടത്തി
കൊളച്ചേരി: കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 എസ്.എസ്.എൽ.സി. ബാച്ച് സഹപാഠി സംഗമം നടത്തി. മുൻ പ്രഥമാധ്യാപകൻ പി.വി. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം. കരുണാ കരൻ പൂർവ്വ അ ധ്യാപകരെ ആദരിച്ചു. എം.രവീന്ദ്രൻ, പി.കെ. ചന്ദ്രമതി, കെ.വിജയൻ, മൊടപ്പത്തി നാരായണൻ, എം പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടായി.
Post a Comment