മയ്യിൽ : കൊയ്യം മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.
പരിക്കേറ്റ വിദ്യാർത്ഥികളെ മയ്യി ൽ ആശുപത്രിയിലും കണ്ണൂർ ആശുപത്രിയിലും അധികം പരിക്കുപറ്റിയ വിദ്യാർത്ഥിയെ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ലൈൻ ബസിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, കെപിസിസി അംഗം കൊയ്യം ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.സി.ഹരികൃഷ്ണൻ എന്നിവർ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
Post a Comment