Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.


മയ്യില്‍:  ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.കൊയ്യം തവറൂലിലെ പി.കെ. അക്ഷയ്(25), മയ്യില്‍ പെരുമാച്ചേരിയിലെ അശ്വന്ത്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്ഷയുടെ പരിക്ക് ഗുരുതരമാണ്.  മയ്യില്‍ പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം.  ഇന്ധനം നിറച്ച് പമ്പില്‍ നിന്ന് പുറത്തേക്കിറങ്ങി വേളം ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയിന്റെ ബൈക്കും മയ്യില്‍ ഭാഗത്തു നിന്ന്  കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന അശ്വന്തിന്റെ ബൈക്കും കൂട്ടിയിടിക്കുയായിരുന്നു. ഉടന്‍ ഇരുവരെയും മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂരിലേക്കും മാറ്റുകയായിരുന്നു.

0/Post a Comment/Comments