Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കിളികൾക്കായി കുട്ടികളുടെ കുടിനീർക്കരുതൽ

കിളികൾക്കായി കുട്ടികളുടെ കുടിനീർക്കരുതൽ

തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ബാലവേദിയുടെ ‘കിളികളും കൂളാവട്ടെ’ ക്യാമ്പയിൻ ആർ ശിവദയും അമൻ എൽ ബിനോയിയും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യുന്നു

മയ്യിൽ: കത്തിയാളുന്ന വേനലിൽ കിളികൾക്കും ചെറുജീവികൾക്കുമായി ദാഹജലം കരുതിവെക്കുകയാണ്‌ കുട്ടികൾ. ചിത്രങ്ങൾ വരച്ച്‌ ഭംഗിയാക്കിയ പരന്ന മൺപാത്രങ്ങളിൽ ദാഹജലവും ചെറുധാന്യങ്ങളും. പുതുതലമുറയിൽ സഹജീവി സ്‌നേഹത്തിന്റെ ചിന്തകൾ ഉണർത്തുകയാണ്‌ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ബാലവേദി ആരംഭിച്ച ‘കിളികളും കൂളാവട്ടെ’ ക്യാമ്പയിൻ. ലൈബ്രറി പരിസരത്തും കുട്ടികളുടെ വീടുകളിലുമാണ്‌ തൂക്കിയിട്ട മൺപാത്രങ്ങളിൽ ദാഹജലം കരുതിവെക്കുക. തുടർച്ചയായ മൂന്നാംവർഷമാണ്‌ ലൈബ്രറി കുടിനീർക്കരുതൽ ഒരുക്കുന്നത്‌. തിന, ഗോതമ്പ്‌, അരി തുടങ്ങിയ ധാന്യങ്ങളും ഇതോടൊപ്പം ഉണ്ടാകും.

മികച്ച രീതിയിൽ ഇതെല്ലാം ചെയ്യുന്നവർക്ക്‌ സമ്മാനവുമുണ്ട്‌. കുടിനീർ വെക്കുന്നതിനായി കണ്ടെത്തിയ ഇടം, ഒരുക്കുന്ന മൺചട്ടികൾ, നിരീക്ഷണം എന്നിവ വിലയിരുത്തിയാണ്‌ സമ്മാനം. മത്സരത്തറൊയി കുട്ടികൾ സെൽഫിയെടുത്ത്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കണം. ക്യാമ്പയിൻ വളപട്ടണം ഗ്രാമപഞ്ചായത്ത്‌ ലൈബ്രറിയിലെ ക്രിയേറ്റീവ്‌ ഹോം പ്രവർത്തകരായ ആർ ശിവദയും അമൻ എൽ ബിനോയിയും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്