Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ടൗണില്‍ വായനശാല ഒരുക്കിയ പൂന്തോട്ടത്തില്‍ മാലിന്യ നിക്ഷേപം: പരാതി. സംഭവം മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം കഴിഞ്ഞയുടന്‍.

ടൗണില്‍ വായനശാല ഒരുക്കിയ പൂന്തോട്ടത്തില്‍ മാലിന്യ നിക്ഷേപം: പരാതി. സംഭവം മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം കഴിഞ്ഞയുടന്‍.

മയ്യില്‍ സി.ആര്‍.സി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം ടൗണില്‍ ഒരുക്കിയ പൂന്തോട്ടത്തില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍.
മയ്യില്‍: നാടാകെ മാലിന്യമുക്തമാക്കുന്നതിന് ശ്രമം നടത്തുന്നതിനിടയില്‍ വായനശാല ഒരുക്കിയ മനോഹരമായ പൂന്തോട്ടത്തിലുള്‍പ്പെടെ മാലിന്യം നിക്ഷേപിക്കല്‍ തുടരുന്നതായി പരാതി. മയ്യില്‍ ടൗണിലെ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക വായനശാല ആന്‍ഡ് സി.ആര്‍.സി.ലൈബ്രറിക്കു മുന്‍വശത്തായി മാലിന്യകൂമ്പാരം മുക്തമാക്കല്‍ ലക്ഷ്യ വെച്ച് അടുത്തിടെ നിര്‍മിച്ച പൂന്തോട്ടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്ലാസ്റ്റിക് കുപ്പികള്‍, സഞ്ചികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വായനശാല പ്രസിഡന്റ് പി.കെ. നാരായണന്‍ സംഭവം സംബന്ധിച്ച് മയ്യില്‍ പഞ്ചായത്ത് സെക്രട്ടറി, മയ്യില്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോദിച്ചു വരികയാണ്. ടൗണിലെ റോഡരികുകളിലസും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍മിച്ച പൂന്തോട്ടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതായി പരാതികള്‍ നേരത്തേ ഉണ്ടായിരുന്നു.


0/Post a Comment/Comments

Advertisement