കണ്ണൂർ: ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ എം.കെ. അനൂപ് കുമാർ എഴുതിയ അറിയപ്പെടാത്തവർ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി നിർവഹിച്ചു.എം.കെ. മീനാക്ഷി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രശസ്തകഥാകൃത്ത് ടി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
പു.ക.സ. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഉപഹാരസമർപ്പണം നടത്തി. ഹയർസെക്കന്ററി കണ്ണൂർ ആർ.ഡി.ഡി.രാജേഷ് കുമാർ ആർ. മുഖ്യാതിഥിയായി. നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ പുസ്തക പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർ പേഴ്സൺ എൻ.വി. ശ്രീജിനി, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി.സുനിൽ, ഇ.വി.ജി. നമ്പ്യാർ, വിനോദ് കുമാർ പി.വി, ഹരീഷ് കുമാർ സി.വി എന്നിവർ സംസാരിച്ചു.
ബ്ലൂ ഇൻക് ബുക്സ് ആണ് പ്രസാധകർ. 1990 മുതൽ 2015 വരെ പ്രസിദ്ധീകരിച്ച 11 കഥകളുടെ സമാഹാരമാണ് അറിയപ്പെടാത്തവർ. ബ്ലു ഇങ്ക് ബുക്സ് മാനേജർ സി.പി.ചന്ദ്രൻ സ്വാഗതവും എം.കെ. അനൂപ് കുമാർ നന്ദിയും പറഞ്ഞു. മയ്യിൽ ഗവ.ഹയർ സെക്കന്ററി പ്രിൻസിപ്പൽ കൂടിയായ അനൂപ് കുമാർ ഈ വർഷം വിരമിക്കും.
Post a Comment