Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സയ്യിദ് പൂക്കോയ തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം

സയ്യിദ് പൂക്കോയ തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം

ചെറുപഴശ്ശി കാലടി പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക സൗധവും കാലടി ശാഖാ മുസ്ലീം ലീഗ് ഓഫീസും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ചെറുപഴശ്ശി കാലടി പാണക്കാട് സയ്യിദ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്മാരക സൗധവും കാലടി ശാഖ മുസ്ലീം ലീഗ് ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.സി. യാക്കൂബ് അധ്യക്ഷത വഹിച്ചു. അന്‍സാരി തില്ലങ്കേരി പ്രഭാഷണം നടത്തി. അബ്ദുള്‍റഹിമാന്‍ കല്ലായി, അഡ്വ. അബ്ദുള്‍ കരീം ചേലേരി, കെ.ടി.സഹദുള്ള, മുസ്തഫ കോടിപ്പൊയില്‍, മൊയ്തു നിസാമി കാലടി, ടി.വി. അസ്സൈനാര്‍, അഹമ്മദ് തേര്‍ലായി, ഷംസീര്‍ മയ്യില്‍, ഖാദര്‍ കാലടി, കെ. മുഹമ്മദ് ഹാജി, കെ.കെ.റഫീഖ് എന്നിവര്‍ സംസാരിച്ചു. ലീഗ് വനിതാ സംഗമം, മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും നടത്തി.

0/Post a Comment/Comments