മയ്യില്‍: കൂള്‍ റൂഫ് സാങ്കേതിക വിദ്യയിലൂടെ കെട്ടിടങ്ങള്‍ക്കകത്തെ ചൂട് കൂറക്കുന്നതിനായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സഫ്ദര്‍ ഹാശ്മി സ്മാരക വായനശാല ഗ്രന്ഥാലയം എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുളിര്‍മ ക്യാമ്പയിന്‍ 18-ന് തുടങ്ങും. കെട്ടിങ്ങള്‍ക്കുള്ളിലെ ചൂട് കുറച്ച് വൈദ്യൂതി ഉപയോഗം കുറക്കുകഎന്നതാണ് ലക്ഷ്യം. കലാവസ്ഥാ വ്യതിയാന ദൗത്യം, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി. വായനശാല ഹാളില്‍ വൈകീട്ട് നാലിന് വി.വി. ഗോവിന്ദന്‍, സി.വി. ഹരീഷ്‌കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. തല്‍സമയ ക്വിസ് മല്‍സരവും നടക്കും.
Post a Comment