മയ്യില്‍: വിവിധയിടങ്ങളില്‍ ഭവന ഭേദനം, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ യുവാവ് മയ്യില്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണാടിപ്പറമ്പ് പൂല്ലൂപ്പിയിലെ ചെങ്ങിനിക്കണ്ടി വീട്ടില്‍ റിസാന്‍(28) ആണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. സഞ്ജയ്കുമാറും സംഘവും സാഹസികമായി പിടികൂടിയത്. പുല്ലൂപ്പി, കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി ഭാഗങ്ങളില്‍ മോഷണം നടത്തി പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ശനിയാഴ്ച ഉച്ചയോടെ റിസാനെ പിടികൂടി അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എസ്.ഐ. ജിമ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജില്‍മോന്‍, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു.
Post a Comment