പഴശ്ശി എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും 7/4/2025 തിങ്കളാഴ്ച വൈകിട്ട് 5:30 മുതൽ ആരംഭിച്ചു.
വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് സൗത്ത് സബ്ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജാൻസി ജോൺ ഉദ്ഘാടനം നിർവഹിക്കുകയും സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി പി എം ഗീതാ ബായ് ടീച്ചർക്ക് യാത്രാ മംഗളം നേർന്ന് സംസാരിക്കുകയും ചെയ്തു . ഹെഡ്മിസ്ട്രസ് കെ പി രേണുക റിപ്പോർട്ട് അവതരിപ്പിച്ചു.
'അലയൊലി' ശതാബ്ദി പതിപ്പ് പ്രകാശനം മയ്യിൽ എസ് ഐ. ശ്രീ.ഫൈറൂസ് മുഹമ്മദ് കെ പി നിർവഹിച്ചു.കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നിജിലേഷ് പറമ്പൻ പൂർവ്വ അധ്യാപകർക്ക് ആദരം അർപ്പിച്ചു,സ്കൂൾ ലോഗോ പ്രകാശനം ചെയ്തു. പഴശ്ശി എ എൽ പി സ്കൂളിലെ അധ്യാപിക ഡോ:ഒ സി ലേഖ രചിച്ച പാലോട്ട് കാവുകളും തീയരുടെ സംസ്കൃതിയും എന്ന പുസ്തകം ബി പി സി ശ്രീ.ഗോവിന്ദൻ എടാടത്തിൽ പ്രകാശനം ചെയ്തു.മാനേജർ ശ്രീ കെ കമാൽ ഹാജി സമ്മാനദാനം നിർവഹിച്ചു.
ശ്രീ. പി വി ലക്ഷ്മണൻ മാസ്റ്റർ, ശ്രീ എം വി ഗോപാലൻ, ശ്രീ.വി പി. നാരായണൻ മാസ്റ്റർ, ശ്രീ.എ കേശവൻ നമ്പൂതിരി, ശ്രീ.എം കെ സജേഷ്, ശ്രീ.ടി ഒ നാരായണൻ കുട്ടി, ശ്രീ.ടി സി വിനോദ്, ശ്രീമതി ജിഷ പി, ശ്രീമതി സജന എ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്രീ. വി മനോമോഹനൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജുമാന കെ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി. എസ് എസ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.
Post a Comment