വേളം മഹാഗണപതി ക്ഷേത്രം റോഡില്‍ കടകളില്‍ നിന്നുള്ള അഴുക്കുവെള്ളം റോഡിലൂടെ ഒഴുകുന്ന നിലയില്‍.
മയ്യില്‍: വേളം മഹാഗണപതി ക്ഷേത്രം റോഡില്‍ അഴുക്കുവെള്ളം ഓവുചാലിലേക്കെത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മയ്യില്‍- വേളം റോഡരികിലെ ഓവുചാല്‍ പണിതിട്ടുണ്ടെങ്കിലും ശാസ്ത്രീയമാകാത്തതിനാലാണിത്. മയ്യില്‍ ടൗണിലെ മാന്‍ മാര്‍ക്കറ്റ്, ഇറച്ചിക്കട എന്നിവിടങ്ങളില്‍ നിന്നുള്ള അഴുക്കുവെള്ളമുള്‍പ്പെടെയാമ് റോഡിലൂടെ രാത്രി കാലങ്ങളില്‍ ഒഴുക്കിവിടുന്നതെന്നാണ് ആരോപണമുയരുന്നത്. ഇതുമൂലം പ്രഭാതങ്ങളില്‍ നടക്കാനിറങ്ങുന്നവരും ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും പ്രയാസത്തിലാവുകയാണ്. റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന ദുര്‍ഗന്ധവുമുണ്ട്. ഇത് കൃത്യമായി ഓവുചാലിലേക്ക് തിരിച്ചു വിടാനുള്ള സംവിധനാം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആവശ്യം.
Post a Comment