മയ്യില്‍: വിഷു ദിനത്തില്‍ അടുത്ത ബന്ധുവായ യുവതിയെയും മകളെയും കത്തി കൊണ്ട് ആക്രമിച്ച പരിക്കേല്‍പ്പിച്ച യുവാവിനെതിരെ കേസ്. മയ്യില്‍ കാവിന്‍മൂലയിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ പുത്തന്‍പുരയില്‍ ലിജിനെതിരെ(27)യാണ് മയ്യില്‍ പോലീസ് കേസെടുത്തത്. വിഷു ദിനത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ലിജിന്റെ അമ്മയുടെ സഹോദരിയായ തങ്കമണിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിക്കുകയും ചെയ്തു.
സ്‌കൂട്ടര്‍ കത്തിപടരുന്നതിനിടെ വീടിനും നാശമുണ്ടായി. ലിജിന്റെ അമ്മാവന്റെ ഭാര്യ റീനയെയും മകളെയുമാണ് കത്തികൊണ്ട് ആക്രമിച്ചത്. അക്രമം തടയാനെത്തിയ വിരോധത്തില്‍ തങ്കമണിയുടെ സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. തങ്കമണിയുടെ വീട്ടില്‍ വെച്ച് മദ്യപിക്കുന്നത് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Post a Comment