യുവജന വായനശാല ഗ്രന്ഥാലയം, യുവരശ്മി സ്പോർട്സ് ക്ലബ്ബ്, വനിതാ വേദി, കൈരളി ബാലവേദി തായംപൊയിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 43-ാം വാർഷികാഘോഷം ഏപ്രിൽ 26 ശനിയാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത എം വി യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഭരതൻ എം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം വി ഓമന എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടക സമിതി ചെയർമാൻ ശ്രീ പി രാജേഷ് സ്വാഗതവും കൺവീനർ ശ്രീ അശ്വന്ത് എം നന്ദിയും പറഞ്ഞു. വൈകുന്നേരം നൃത്ത സന്ധ്യയോടെ പരിപാടികൾക്ക് തുടക്കമായി. നെരുവമ്പ്രം കലാവേദിയുടെ ഡ്രമാറ്റിക്ക് വിൽക്കലാമേളയായ കുട്ടിച്ചാത്തനും അരങ്ങേറി.
Post a Comment