മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച് ഇന്ന് (2022 ഏപ്രിൽ 2) ഉദ്ഘാടനം നിർവ്വഹിച്ച് നമ്മുടെ രാജ്യത്ത് ഉടനീളം അറിയപ്പെടുന്ന അതിവിശിഷ്ടമായ യുദ്ധസ്മാരകത്തിൻ്റെ മൂന്നാമത് വാർഷികം ഇന്ന് (ഏപ്രിൽ 2 ബുധനാഴ്ച) രാവിലെ 9.00 മണിക്ക് വാർ മെമ്മോറിയൽ കമ്മിറ്റി പ്രസിഡൻ്റ് Rtd. സുബേദാർ മേജർ രാധാകൃഷ്ണൻ T Vയുടെ നേതൃത്വത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് പുഷ്പചക്രവും, പുഷ്പാർച്ചനയും നടത്തി സമുചിതമായി ആചരിച്ചു.
Col സാവിത്രിയമ്മ കേശവൻ, കേശവൻ നമ്പൂതിരി, രത്നാകരൻ K, മോഹനൻ M, P C P പുരുഷോത്തമൻ, ബാബു പന്നേരി (ACE Bailders), K P R നായർ, പുഷ്പജൻ K K, പത്മനാഭൻ K T, പത്മനാഭൻ K, രാജേഷ് K തുടങ്ങിയവർ പങ്കെടുത്തു.
Post a Comment