Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യുവജന വായനശാല & ഗ്രന്ഥാലയം വാര്‍ഷികാഘോഷം ഇന്ന്

യുവജന വായനശാല & ഗ്രന്ഥാലയം വാര്‍ഷികാഘോഷം ഇന്ന്

മയ്യില്‍: ചെറുപഴശ്ശി യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, യുവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ്, വനിതാവേദി, ബാലവേദി എന്നിവയുടെ വാര്‍ഷികാഘോഷം ഇന്ന് (26-04-2025) നടത്തും. രാത്രി ഏഴിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനാകും.

വൈകിട്ട് 6.30ന് മുതൽ നൃത്ത സന്ധ്യ, തുടർന്ന് സാംസ്കാരിക സമ്മേളനം, നെരുവമ്പ്രം കലാവേദിയുടെ ഡ്രമാറ്റിക്ക് വിൽകലാമേള കുട്ടിച്ചാത്തൻ എന്നിവ അരങ്ങേറും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്