നാറാത്ത് ഇ എം എസ് സാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. ഏലിയൻ മുകന്ദൻ അധ്യക്ഷത വഹിച്ചു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, പി.പവിത്രൻ സംസാരിച്ചു. പി. വിനോദ് സ്വാഗതം പറഞ്ഞു.
തുടർന്ന് വായനശാല വനിതാ വേദി അവതരിപ്പിച്ച പെൺനാടകം "ഗംഗ", കുട്ടികളുടെ നാടകം, നാട്ടരങ്ങ് എന്നിവ അരങ്ങേറി.
Post a Comment