Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൂട്ടത്തോടെ സ്ഥലം മാറ്റിയത് 221 എഎംവിഐമാരെ; 48 മണിക്കൂറിനുള്ളിൽ ചുമതല ഏൽക്കണം

കൂട്ടത്തോടെ സ്ഥലം മാറ്റിയത് 221 എഎംവിഐമാരെ; 48 മണിക്കൂറിനുള്ളിൽ ചുമതല ഏൽക്കണം

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് (എഎംവിഐ) സ്ഥലം മാറ്റിയത്. 48 മണിക്കൂറിനുള്ളിൽ എല്ലാവരോടും പുതിയ സ്ഥലത്ത് ചുമതലയേൽക്കണമെന്ന് ഉത്തരവിൽ പറയുന്നു.

എന്നാൽ ഈ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചത്. വകുപ്പിൽ ജനറൽ ട്രാൻസ്ഫർ വരുന്നതിന് മുൻപ്പ് ചട്ടവിരുദ്ധമായാണ് എഎംവിഐമാരെ ഇപ്പോൾ സ്ഥലം മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്