നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 8 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, 6 .30ന് ആധ്യാത്മിക പ്രഭാഷണം അവതരണം: ആദിദേവ് ഇ.എം .അമൃത ടിവി ശ്രേഷ്ഠ ഭാരതം ഫെയിം , രാത്രി 7 .30ന് ഭജന തുടർന്ന് ത്രയംബകം കളരി മാങ്ങാട് അവതരിപ്പിക്കുന്ന കളരിപ്പയറ്റ്.ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 മണിക്ക് ശ്രീ ലളിതാസഹസ്രനാമ പാരായണം വൈകുന്നേരം 6 മണിക്ക് ഭജൻസ് , 6. 45 ന് പുല്ലാങ്കുഴൽ സോളോ, രാത്രി 7. 15ന് ഫ്യൂഷൻ ക്ലാസിക്കൽ തിരുവാതിരക്കളി തുടർന്ന് ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. ഏപ്രിൽ 10 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പൂരംകുളി രാവിലെ 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം അവതരണം: ഡോക്ടർ പി.എം.ജി നമ്പീശൻ റിട്ട: പ്രൊഫസർ സാഹ ഇൻസ്റ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൽക്കത്ത. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദസദ്യ വൈകുന്നേരം 4മണിക്ക് തായമ്പക 5മണിക്ക് മേള പ്രദക്ഷിണംതുടർന്ന് തിടമ്പുനൃത്തം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ആഘോഷ കമ്മിറ്റി അറിയിച്ചു.
Post a Comment