Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്റ്റേറ്റ് ബസ് സർവ്വീസ് പുനരാരംഭിക്കണം

സ്റ്റേറ്റ് ബസ് സർവ്വീസ് പുനരാരംഭിക്കണം

മയ്യിൽ: കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് വ്യാപന കാലത്തും നിർത്തിവെക്കപ്പെട്ട കണ്ണൂർ - ചെക്കിക്കുളം മയ്യിൽ, പാവന്നൂർ - ഇരിക്കൂർ റൂട്ടിലേയും, കണ്ണൂർ - പെരുമാച്ചേരി, മയ്യിൽ - ശ്രീകണ്ഠാപുരം റൂട്ടിലേയും കെ.എസ്.ആർ.ടി. ബസ് സർവ്വീസുകൾ എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന് വള്ളിയോട്ട് ജയകേരള വായനശാല അധികൃതരോട് ആവശ്യപ്പെട്ടു.
യാത്രാക്ലേശം കൊണ്ട് നട്ടംതിരിയുന്ന വള്ളിയോട്ട്, ചെറുപഴശ്ശി, കാലടി, പെരുമാച്ചേരി പ്രദേശങ്ങളിലെ സാധാരണക്കാർക്കും, വിശിഷ്യാ വിദ്യാർത്ഥികൾക്കും ഒരനുഗ്രഹമായിരുന്നു പ്രസ്തുത സർവ്വീസുകളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനശാലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഇ.പി. രാജൻ, വി.വി. അജീന്ദ്രൻ, കെ. നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് നിവേദനം നല്കിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്