മയ്യില്‍ : വീട്ടിലെ എല്ലായിടത്തും ഈച്ചകള്‍ നിറയുന്നതില്‍ പ്രയാസപ്പെട്ട് നിരവധി കുടുംബങ്ങള്‍. മയ്യില്‍ പഞ്ചായത്തിലെ കാര്യാംപറമ്പിലാണ് ഈച്ചകള്‍ മൂലം പ്രദേശവാസികള്‍ ദുരിതത്തിലായത്. തുടര്‍ന്ന് മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കയാണ്. കഴിഞ്ഞ ഒരാഴ്ചയായാണ് കടുത്ത വേനലിലും ഈച്ചകള്‍ ഇവിടേക്ക് പറന്നെത്തുന്നതെന്നാണ് പ്രദേശവാസിയായ എം. ബാബു പറയുന്നത്.
Post a Comment