നാറാത്ത്: കാക്കത്തുരുത്തി മന:പ്പിള്ളി മുത്തപ്പന്‍ സേവാമൂര്‍ത്തി ദുര്‍ഗ്ഗാംബിക ക്ഷേത്രം മഹോത്സവം 31, ഏപ്രില്‍ ഒന്ന്, രണ്ട് തീയ്യതികളിലായി നടത്തും. 31-ന് രാവിലെ വിശേഷാല്‍ പൂജകള്‍. പത്തിന് വടക്കുമ്പുറം ഭരതന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കുടനിവര്‍ക്കല്‍. 11-ന് യക്ഷിക്കളം. വൈകീട്ട് നാലിന് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി എട്ടിന് കൈകാട്ടിക്കളി മത്സരം. ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പതിന് പാറക്കെഴുന്നള്ളിപ്പ്. രാത്രി എട്ടിന് രൂപക്കളം. രണ്ടിന് രാവിലെ ഒന്‍പതിന് ബ്രഹ്മ കളശാഭിഷേകം. ഉച്ചക്ക് മൂന്നിന് കാഴ്ചശീവേലി. രാത്രി എട്ടിന് അന്നദാനം. ഒന്‍പതിന് അഷ്ടനാഗക്കളം. രാത്രി 12-ന് ഇളംങ്കാവില്‍നിന്നും എഴുന്നള്ളത്ത് തുടര്‍ന്ന് പന്തീരുനാഴി, ഗുരുതി, മംഗള പൂജ.
Post a Comment