കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുന്നതിനിടെ ബസ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക് പറ്റി. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് ഇവർക്കിടയിലേക്ക് പാഞ്ഞു കയറിയത്. കോഴിക്കോട് താമരശ്ശേരി ദേശീയപാത 766ൽ അമ്പായത്തോട് ഭാഗത്താണ് അപകടം നടന്നത്. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നിലഗുരുതരമാണ്. ഇന്നലെ (25-03-2025) പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.
മാവിന്‍റെ കൊമ്പ് റോഡിലേക്ക് ൺടിഞ്ഞു വീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ ശേഖരിച്ച് കൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞ് കയറുകയായിരുന്നു എന്നാണ് വിവരം. അമ്പായത്തോട് അറമുക്ക് 53 കാരനായ ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി 40കാരനായ ബിബീഷ്, എടവണ്ണപ്പാറ സ്വദേശി 42 കാരനായ സതീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
Post a Comment