മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ 33 ആമത് കണ്ണൂർ ജില്ലാ സമ്മേളനം പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റർ പതാക ഉയർത്തിയതോടെ മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മയ്യിൽ ബ്ലോക്കിലെ മുപ്പത്തിമൂന്ന് ഗായകർ പങ്കെടുത്ത് നടത്തിയ സ്വാഗതഗാനം ശ്രദ്ധേയമായി. കണ്ണൂർ ജില്ലാ പ്രസിഡൻറ് ടി.ശിവദാസൻ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫ്രൊഫ: സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പെൻഷൻ കാരുടെ അറിവും അനുഭവ സമ്പത്തും പുതു തലമുറക്ക് പകർന്ന് നിൽകണമെന്ന് ഉദ്ഘാടകൻ ആഹ്വാനം ചെയ്തു. അവകാശങ്ങൾക് വേണ്ടി പോരാടുന്ന തോടൊപ്പം സമൂഹത്തിനാകെ മാർഗ ദർശികളായി പ്രവർത്തി പെൻഷൻ കാർക്ക് സാധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സി. വിജയൻ (ഐ.എൻടിയു.സി ), എ. ബാലകൃഷ്ണൻ (സി.ഐ.ടി.യു) എ. പ്രഭാകരൻ (എ.ഐ.ടി.യു.സി), കെ.ശശീന്ദ്രൻ മാസ്റ്റർ (എഫ്.എസ് ഇ ടി യു ) എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി. അജിത (മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) സ്വാഗതവും ജില്ലാ ജോ. സിക്രട്ടറി കെ.എം. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലാ കമ്മറ്റി അംഗം പ്രൊഫ.വി.രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും എഴുത്തുകാരനും വാഗ്മിയുമായ ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് വിശിഷ്ടാതിഥി സമ്മാനം നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രാഘവൻ നമ്പ്യാർ സ്വാഗതവും എം വി രാമചന്ദ്രൻ (വൈ.പ്രസി.) നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി സ്റ്റാൻഡി o ഗ് കമ്മറ്റി ചേർ പേഴ്സൻ എൻ.വി. ശ്രീജിനിയുടെ അധ്യക്ഷതയിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എച്ച്.ഒ.ഡി.ഡോ: എ.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മറ്റി അംഗം കെ.ടി. കൃത്രിക്കുട്ടി ടീച്ചർ സംസാരിച്ചു. ജില്ലാ വനിതാവേദി കൺവീനർ ടി.ആർ.സുശീല സ്വാഗതവും ജോ. സിക്രട്ടറി ടി.വി. വനജാക്ഷി നന്ദിയും പറഞ്ഞു. തുടർന്ന് പെൻഷൻകാരുടെ ശക്തി പ്രകടനവും പൊതുയോഗവും നടന്നു. മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗം ടി.ശിവദാസൻ മാസ്റ്ററുടെ അക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കൂര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമമറ്റി സിക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.വി പത്മനാഭൻ മാസ്റ്റർ, കത്രിക്കുട്ടി ടീച്ചർ, ഇ. മൂകുന്ദൻ, എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സിക്രട്ടറി വി.പി. കിരൺ സ്വാഗതവും മയ്യിൽ ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ നന്ദിയും പറഞ്ഞു.
Post a Comment